കരുവന്നൂർ കേസ്; അറസ്റ്റ് വന്നാൽ നേരിടും, ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എം കെ കണ്ണൻ

kannan

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ ഇഡി നോട്ടീസ് വന്നാൽ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാൽ നേരിടും. ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എംകെ കണ്ണൻ പറഞ്ഞു

കേസിൽ സജീവമാകുന്ന ഇ ഡി നീക്കം രാഷ്ട്രീയ വിരോധമാണ്. തൃശ്ശൂരിൽ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല. ഏകാധിപത്യ ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്. അതാണ് ഇലക്ടറൽ ബോണ്ട് എന്നും എംകെ കണ്ണൻ പറഞ്ഞു. നേരത്തെ സിപിഎം നേതാവ് എംഎം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചിരുന്നു. എംകെ കണ്ണൻ, എ സി മൊയ്തീൻ എന്നിവർക്കും ഇഡി നോട്ടീസ് വരുമെന്നാണ് സൂചന.
 

Share this story