കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കളുടെ പങ്കും ഇഡി അന്വേഷിക്കുന്നു

karuvannur

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സിപിഎം നേതാക്കളിലേക്ക്. കേസിലെ പരാതിക്കാരൻ എം വി സുരേഷിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തുകയാണ്. തട്ടിപ്പിൽ എ സി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പങ്ക് സംബന്ധിച്ച് ഇ ഡി ചോദിച്ചതായി സുരേഷ് പ്രതികരിച്ചു

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ, മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ ചോദ്യം ചെയ്യലിനിടെയാണ് പരാതിക്കാരൻ എം വി സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയത്. 

തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെന്നും കൈവശമുണ്ടായിരുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും കൈമാറിയെന്നും സുരേഷ് പറഞ്ഞു. കഴിഞ്ഞ തവണ നൽകാൻ കഴിയാതിരുന്ന രേഖകൾ കൂടി ഇന്ന് നൽകി.
 

Share this story