തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ
Sat, 25 Feb 2023

വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതിയിൽ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമ. നേരത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധമുണ്ടായത്. കോളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ് എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നും രമ പറഞ്ഞു
കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടിയെത്തിയ വിദ്യാർഥികളെയാണ് ഇവർ ചേംബറിൽ പൂട്ടിയിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയുണ്ടായതെന്ന് ഇവർ ആരോപിക്കുന്നു.