കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Dec 6, 2025, 11:27 IST
കാസർകോട് ഉപ്പളയിൽ വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉപ്പള മണിമുണ്ടയിലെ എസ് അമിത്തിനെ(34) മഞ്ചേശ്വരം പോലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ബിഎൽഒ ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ സുഭാഷിണിയാണ്(41) പരാതി നൽകിയത്. എസ്‌ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് ഇവരെ തടഞ്ഞുനിർത്തി എസ്‌ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു.
പകർത്തിയ വിവരങ്ങൾ മറ്റ് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഇയാൾ അയച്ചുനൽകി. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിർദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
