കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ലൈംഗികാതിക്രമത്തിനും ഇരയായെന്ന് റിപ്പോർട്ട്

rape

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം കവർന്ന് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായി നേരത്തെ പോലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസികളായ ലഹരിമാഫിയ സംഘമാണ് കസ്റ്റഡിയിലുള്ളത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കാസർകോട് പടന്നക്കാട് ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
 

Share this story