കാസർകോട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ആന്ധ്രയിൽ പിടിയിൽ

Police

കാസർകോട് പടന്നക്കാട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മറ്റൊരാളുടെ ഫോണിൽ നിന്ന് ഇയാൾ ഭാര്യയെ വിളിച്ചതാണ് അന്വേഷണത്തിൽ സഹായകരമായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. 35കാരനായ കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. യുവാവ് സ്വന്തമായി ഫോൺ ഉപയോഗിക്കുമായിരുന്നില്ല

കുടകിൽ എത്തുമ്പോൾ ഭാര്യയുടെയും മാതാവിന്റെയും ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. കർണാടകയിലടക്കം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ വനത്തിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസും ഇയാൾക്കെതിരെയുണ്ട്


 

Share this story