കാസർകോട് പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Dog

കാസർകോട് പടന്നയിൽ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വടക്കേപ്പുറത്തെ സുലൈമാൻ-ഫെബിന ദമ്പതികളുടെ മകൻ ബഷീർ(ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകൻ ഗാന്ധർവ്(9), ഷൈജു-മിനി ദമ്പതികളുടെ മകൻ നിഹാൻ(6) എന്നിവർക്കും എ വി മിസ്രിയ എന്ന 48കാരിക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. 

ഇന്നലെ വൈകുന്നേരം വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെയാണ് തെരുവ് നായ ആക്രമിച്ചത്. മൂസഹാജി മുക്കിൽ വെച്ച് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് മിസ്രിയയെ തെരുവ് നായ ആക്രമിച്ചത്. തലയ്ക്ക് സാരമായി പരുക്കേറ്റ ബഷീറിനെ പരിയാരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

Share this story