കാസർകോട് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് നാല് മാസം മുമ്പ്
Sep 8, 2025, 08:15 IST

കാസർകോട് നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ്(21) മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26നായിരുന്നു നന്ദനയുടെ പ്രണയവിവാഹം.
പെരിയ ആയംപാറ കെ രവി-സീന ദമ്പതികളുടെ മകളാണ്. ഇന്നലെ രാവിലെ താൻ മരിക്കാൻ പോകുകയാണെന്ന് നന്ദന അമ്മക്ക് ഫോൺ സന്ദേശം അയച്ചിരുന്നു. ഇത് കണ്ടതോടെ സീന ഭർതൃവീട്ടുകാരെ വിവരം വിളിച്ചറിയിച്ചു.
ഭർതൃവീട്ടുകാർ നന്ദനയുടെ മുറിയുടെ വാതിലിൽ മുട്ടിയിട്ടും തുറക്കാതായതോടെ വാതിൽ പൊളിച്ച് അകത്ത് കയറി. ആ സമയത്താണ് മരിച്ച നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.