കാസർകോട് പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

accident
കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. പിക്കപ്പിന്റെ ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫാണ്(29) മരിച്ചത്. കൂട്ടിയിടിക്ക് ശേഷം പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന്റെ മുകളിലേക്ക് ബോർവെൽ ലോറിയും മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Share this story