കാസർകോട് പ്രൈവറ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവർ മരിച്ചു, 20 പേർക്ക് പരുക്ക്

accident

കാസർകോട് ചാലിങ്കാലിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് പോയ മെഹബൂബ് ബസാണ് അപകടത്തിൽപ്പെട്ടത്. 

പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് മധൂർ സ്വദേശി ചേതൻ കുമാറാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടു. ബസിലുണ്ടായിരുന്നവരെ മാറ്റിയ ശേഷം ഫയർ ഫോഴ്‌സ് എത്തി ക്രെയിൻ ഉപയോഗിച്ചാണ് ബസ് റോഡരികിലേക്ക് മാറ്റിയത്.
 

Share this story