കാസർകോട് റിയാസ് മൗലവി വധക്കേസ്: ഇന്ന് വിധി പറയും, ജില്ലയിൽ സുരക്ഷ ശക്തമാക്കി

കാസർകോട് പഴയ ചൂരി മദ്രസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. നേരത്തെ രണ്ട് തവണ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്

2017 മാർച്ച് 20ന് പുലർച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയിൽ കയറി കൊലപ്പെടുത്തിയത്. സംഘ്പരിവാർ പ്രവർത്തകരായ അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്ന അഖിൽ എന്നിവരാണ് പ്രതികൾ

സാമുദായിക സംഘർഷം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
 

Share this story