കാസർകോട് പൊയിനാച്ചിയിൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
Jan 20, 2026, 10:24 IST
കാസർകോട് ദേശീയപാത പൊയിനാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീക്ക് എന്നിവരാണ് മരിച്ചത്.
രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ മഞ്ചേശ്വരം സ്വദേശികളാണ്. വയനാട്ടിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യു കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ുപറത്തെടുത്തത്.
