ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസർകോട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർവഹിക്കും

gadgari

സംസ്ഥാനത്ത് നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസർകോട് നടക്കും. വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. കാസർകോട് താളിപ്പടപ്പ് മൈതാനിയിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ ഡോ. വികെ സിംഗ്, വി മുരളീധരൻ എന്നിവർക്കൊപ്പം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുക്കും

ചെറുതോണി പാലത്തിന്റെയും മൂന്നാർ-ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും. 40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലെയും നടപ്പാതകളടക്കം 18 മീറ്ററാണ് വീതി. 20 കോടിയാണ് നിർമാണചെലവ്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ മുതൽ ബോഡിമെട്ട് വരെ 42 കിലോമീറ്റർ ദേശീയപാതക്ക് 382 കോടി രൂപയാണ് ചെലവായത്. ഇതിന് പുറമെ വണ്ടിപ്പെരിയാർ പാലത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും.
 

Share this story