മൂന്നാറിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം; മുൻ ഗ്ലാസുകൾ തകർത്തു

glass

മൂന്നാർ നെയ്മക്കാട് കെഎസ്ആർടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. മൂന്നാറിൽ നിന്നും ഉദുമൽപേട്ടക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലാണ് കാട്ടുകൊമ്പൻ തകർത്തത്. പത്ത് മിനിറ്റോളം ബസിന് മുന്നിൽ നിന്ന ശേഷമാണ് ആന പിൻമാറിയത്

ബസിന്റെ മുൻ ഗ്ലാസുകൾ തകർന്നതിനാൽ സർവീസ് പിന്നീട് ഉപേക്ഷിച്ചു. മൂന്നാറിൽ സ്ഥിരം ഇറങ്ങുന്ന പടയപ്പ എന്ന കാട്ടാനയാണ് ബസിന്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് ദിവസം മുമ്പ് മറ്റൊരു കെഎസ്ആർടിസി ബസിന്റെ ചില്ല് പടയപ്പ തകർത്തിരുന്നു. പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെയാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നത്.
 

Share this story