ചിന്നാറിൽ ദേശീയപാതയിൽ നിലയുറപ്പിച്ച് കാട്ടാന; ലോറിയും കാറുകളും ആക്രമിച്ചു
Apr 5, 2023, 10:39 IST

ഇടുക്കി ചിന്നാർ ഏഴിമലയാൻ കോവിലിൽ കാട്ടാനയുടെ ആക്രമണം. ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെഎസ്ആർടിസി ബസ് ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടർന്ന് കേരളാ-തമിഴ്‌നാട് അതിർത്തി റോഡിൽ ഒന്ന മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
ദേശീയപാതക്ക് നടുവിൽ ഏറെ നേരം ഒറ്റയാൻ നിലയുറപ്പിക്കുകയായിരുന്നു. കുറേ നേരം റോഡിൽ നിന്ന ആന മറയൂർ ഭാഗത്ത് നിന്നുവന്ന ലോറി ആക്രമിച്ചു. എതിരെ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിന്റെ ബോണറ്റിലും മറ്റൊരു കാറിലും കേടുപാടുകൾ വരുത്തി.