പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ; ജി സുകുമാരൻ നായർക്കെതിരെ വീണ്ടും ബാനർ

banner

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധ ബാനർ. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. കുടുംബ കാര്യത്തിന് വേണ്ടി സുകുമാരൻ നായർ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്ന് ബാനറിൽ ആരോപിക്കുന്നു

പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറി. സമുദായത്തിന് തന്നെ സുകുമാരൻ നായർ നാണക്കേടായെന്നും ബാനറിൽ പറയുന്നു. കരയോഗം ഓഫീസിന് 100 മീറ്റർ അകലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. 

അതേസമയം ബാനറുമായി കരയോഗത്തിന് ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം സർക്കാരിൽ എൻഎസ്എസിന് വിശ്വാസമുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
 

Tags

Share this story