കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

kattappana

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. മുഖ്യപ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരുമായാണ് തെളിവെടുപ്പ്. വിഷ്ണുവിന്റെ പിതാവ് വിജയനെ കൊന്ന് കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തുന്നത്. 

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജംഗ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചേക്കും. നിതീഷ് അടിക്കടി മൊഴി മാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. തുടർന്നാണ് കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്

വിജയന്റേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന പറയുന്ന സാഗര ജംഗ്ഷനിലെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല. മൃതദേഹം കത്തിച്ച് ചാരമാക്കി മാറ്റിയെന്ന് നീതീഷ് പിന്നീട് മൊഴി മാറ്റിയിരുന്നു. എന്നാൽ കൂട്ടുപ്രതികൾ ഇത് അംഗീകരിച്ചിരുന്നില്ല
 

Share this story