കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു

accident
കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ മനു, റോജിൻ, വിശാഖ് എന്നിവർക്കാണ് പരുക്കേറ്റത്. കെപി റോഡിൽ കായംകുളം പോലീസ് സ്‌റ്റേഷന് സമീപത്താണ് അപകടം. കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story