കായംകുളത്ത് റിട്ട. ഡി.വൈ.എസ്.പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

harikrishnan

കായംകുളത്ത് റിട്ട. ഡി.വൈ.എസ്.പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരം റെയിൽവേ ലവൽ ക്രോസിൽ നിന്നാണ് റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കെ ഹരികൃഷ്ണൻ

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നുവെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് വ്യക്തമായത്. റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
 

Share this story