കോവിഡ്: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

കോവിഡ്: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

തൃശൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടക്കും. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രദേശം മുഴുവനായി അടക്കാൻ തീരുമാനിച്ചതെന്നും ശക്തമായ രീതിയിൽ പ്രതിരോധിച്ചില്ലെങ്കിൽ വ്യാപനം എല്ലാ മേഖലയിലേക്കും പടർന്നു കയറുമെന്നും കലക്ടർ പറഞ്ഞു.

പഞ്ചായത്ത് പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി മാറുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മത്സ്യബന്ധനവും വിൽപനയും പൂർണമായും നിരോധിച്ചു. വാഹനഗതാഗതം അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ഉണ്ടായിരിക്കുന്നതല്ല. പഞ്ചായത്ത് എൻഎച്ച്, വെസ്റ്റ്- ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡുകൾ, മറ്റു പ്രധാന റോഡുകൾ എന്നിവയൊഴികെ എല്ലാ ഉപറോഡുകളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആർ ആർ ടീം ഉപയോഗിച്ച് അടക്കണം. മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, ലാബുകൾ, റേഷൻകടകൾ മെഡിക്കൽ, മാവേലിസ്റ്റോർ എന്നിവയുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാം.

Share this story