ബിജെപിക്കെതിരെ സഖ്യത്തിന് തയ്യാറെന്ന യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കെസി വേണുഗോപാൽ

kc

ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളാ ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു

ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സിപിഎം സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം. സംസ്ഥാനത്തെ കോൺഗ്രസ്-സിപിഎം ബന്ധം തകർക്കാൻ പറ്റില്ലെന്ന് നേരത്തെ സിപിഎം നേതാവ് മണിക് സർക്കാർ പറഞ്ഞിരുന്നു. ത്രിപുരയിൽ ഇരു പാർട്ടികൾക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ കഴിയില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലാണ് എന്ന് പറയുന്നതിൽ അർഥമില്ലെന്നും മണിക് സർക്കാർ പറഞ്ഞിരുന്നു.
 

Share this story