മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുമെന്ന് കെസിബിസി

KCBC

മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ കെസിബിസി പങ്കെടുക്കും. ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ ഇക്കാര്യം അറിയിച്ചു. മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി ഇന്നലെ അറിയിച്ചിരുന്നു. 

മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ ഔചിത്യവും ആദരവുമില്ലാത്തതുമെന്നാണ് കെ.സി.ബി.സി അധ്യക്ഷൻ വിമർശിച്ചത്. മന്ത്രി പ്രസ്താവന പിൻവലിക്കും വരെ സർക്കാരുമായി സഹകരിക്കില്ല. ആര് വിളിച്ചാൽ സഭ പോകണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയക്കാരല്ലെന്നും കർദിനാൾ പറഞ്ഞിരുന്നു. സഭയുടെ വിമർശനം ശക്തമായതോടെയാണ് സി.പി.ഐ.എം നിലപാട് മയപ്പെടുത്തിയത്.

Share this story