കുത്തേറ്റ കീർത്തനയുടെ ആരോ​ഗ്യനില ​ഗുരുതരം; മുൻവൈരാഗ്യവും സുഹൃത്തുക്കളുടെ ഭീഷണിയും പ്രകോപിപ്പിച്ചെന്ന് പങ്കാളിയുടെ മൊഴി

കീർത്തന

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും അധ‍്യാപികയുമായ കീർത്തനയ്ക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി ജിനീഷിനെ കോടതി 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കീർത്തനയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്. കേസിൽ ജാമ‍്യത്തിലിറങ്ങി ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു ആക്രമണം.

മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ചായിരുന്നു താമസമെന്നാണ് പൊലീസ് പറയുന്നത്. കീർത്തനയുടെ രണ്ടാമത്തെ പങ്കാളിയാണ് ജിനീഷ്. ഇരുവരും തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു.

കീർത്തനയുടെ ചില സുഹൃദ്ബന്ധങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നു. ഇതിനിടെ ചില ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി.

Tags

Share this story