കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണം: എംവി ഗോവിന്ദൻ

govindan

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നു. 

ജയിലിലുള്ള കെജ്രിവാൾ പുറത്തുള്ളതിനേക്കാൾ ശക്തനാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കണ്ണൂരിൽ എൽഡിഎഫ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

അതേസമയം കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അതിശക്തമായ പ്രതിഷേധമാണ് എഎപി പ്രവർത്തകർ ഡൽഹിയിൽ നടത്തുന്നത്. ഡൽഹി ഐഒടി പ്രദേശത്ത് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. പ്രതിഷേധിച്ച ഡൽഹിയിലെ മന്ത്രിമാരെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
 

Share this story