കെജ്രിവാളിന് ജാമ്യം ലഭിച്ചത് ഇ ഡിക്കേറ്റ തിരിച്ചടി; ഇഡിയുടെ നീക്കങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്

govindan

അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്കേറ്റ കനത്ത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ഇ ഡിയുടെ നീക്കങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കൃത്യമായ കണക്കുകൾ ആദായ നികുതി വകുപ്പിന് നൽകുന്ന പാർട്ടിയാണ് സിപിഎം. രാജ്യത്തിന് സിപിഎമ്മിന് ഒറ്റ പാൻ നമ്പർ ആണ് ഉള്ളത്. അവരാണ് തെറ്റായ പാൻ നമ്പർ രേഖപ്പെടുത്തിയത്. ടി എന്നതിന് പകരം ജെ എന്നാണ് ബാങ്ക് രേഖപ്പെടുത്തിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം അരവിന്ദ് കെജ്രിവാളിന് ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 4 വരെയാണ് ജാമ്യം തേടിയതെങ്കിലും കോടതി അംഗീകരിച്ചില്ല. ഇഡിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സുപ്രിം കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.
 

Share this story