കെൽട്രോൺ-മോട്ടോർ വാഹന വകുപ്പ് ധാരണാപത്രം വൈകും; എഐ ക്യാമറ പിഴ ഈടാക്കൽ ഉടനില്ല

ai

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴ ഈടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണപത്രം മതിയെന്നാണ് തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ധാരണാപത്രം ഒപ്പിടുക

ആദ്യം ബോധവത്കരണം, പിന്നീട് മെയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞത്. നിലവിൽ ധാരണാപത്രത്തിൽ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതോടെ പിഴ ഈടാക്കുന്നതും വൈകും. ഗതാഗത നിയമലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് പിന്നോട്ടുപോക്ക്.


 

Share this story