മുന്നണി പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ല: സണ്ണി ജോസഫ്

sunny joseph

യുഡിഎഫ് പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചർച്ചകൾ ഒന്നും നടന്നിട്ടില്ല. കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ല. ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഘടക കക്ഷി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യുഡിഎഫ് യോഗം ചേർന്ന് ആലോചിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുകയാണ്. ഐഷ പോറ്റിയെ പോലെ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

അതിജീവിതയ്‌ക്കെതിരായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇന്നലെ മുതൽ സമരത്തിലായിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫിലേക്ക് വരാൻ താത്പര്യമുള്ള ഘടകകക്ഷികൾ താത്പര്യ മറിയിച്ചാൽ പരിഗണിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
 

Tags

Share this story