കേരളം പുതിയ ദിശയിലേക്ക്; ഇനിയൊരിക്കലും കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല: ഇ പി

EP Jayarajan

കേരളത്തിന്റെ രാഷ്ട്രീയഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. സംസ്ഥാനത്ത് ഇനിയൊരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല. മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും ഇപി ജയരാജൻ പറഞ്ഞു

കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. സംസ്ഥാനം ഒരു പുതിയ നാടായി രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഈ പുതിയ കേരളത്തിനൊപ്പം സഞ്ചരിക്കുകയാണ്. ഐശ്വര്യസമൃദ്ധമായ പുതിയ കേരളത്തിനൊപ്പമാണ് ജനങ്ങൾ. 

കുറേയാളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. ആരൊക്കെ പുറപ്പെട്ടാലും അവരൊന്നും ഇനി മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ല. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷത്തിന്റെ ഐക്യം വളരെ പ്രസക്തമാണെന്നും ഇപി പറഞ്ഞു
 

Tags

Share this story