ഇരുട്ടിൽ തപ്പി കേരളം; മെഴുകുതിരി വെളിച്ചത്തിൽ പഠിത്തം, ഭക്ഷണം, വിശറി: നമ്മളിനി ശരിക്കും 80 കളിലെത്തിയോ‍

കറണ്ട് കട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് മൂലം വലഞ്ഞിരിക്കുകയാണ് ജനം. കറന്‍റ് എപ്പോൾ പോവുമെന്നോ എപ്പോൾ വരുമെന്നോ ആർ‌ക്കും യാതൊരു ധാരണയുമില്ല. മാത്രമല്ല രാത്രി ഒരു മണിക്കൂർ നീണ്ട പവർകട്ടിന് ശേഷം ഹോ... ആശ്വാസമായി, ഇനി സുഖമായി ഉറങ്ങാം എന്ന് ചിന്തിക്കാനും പറ്റില്ല. എത്ര തവണ എത്ര നേരം എന്നതിനൊന്നും ഒരു വ്യക്തതയില്ല.

ഈ കൊടും ചൂടിനിടയിൽ പവർകട്ട് കൂടി ആയതോടെ കാൻഡിൽ ലൈറ്റ് ഡിന്നറും മൊഴുകുതിരി വെളിച്ചത്തിലെ പഠിത്തവും വിശറിയുമൊക്കെയായി ഇൻസ്റ്റഗ്രാം ട്രന്‍റുകളിൽ മാത്രമല്ല, റിയൽ ലൈഫിലും നമ്മളൊക്കെ 80 കളിലെത്തിയോ എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.

ഇത് ഇന്നും നാളെയുമൊന്നും തീരുന്ന ലക്ഷണമില്ലതാനും. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് മന്ത്രി സണ്ണി ജോസഫ് പറയുന്നത്. കറന്‍റ് എപ്പോൾ പോവും എപ്പോൾ വരുമെന്ന് അന്വേഷിക്കാൻ കെഎസ്ഇബിയിൽ വിളിച്ചാൽ കിട്ടത്തുമില്ല. മുൻകൂട്ടി സമയം അറിയിച്ചിരുന്നെങ്കിൽ ഭക്ഷണം എങ്കിലും മര്യാദയ്ക്ക് കഴിക്കായിരുന്നു എന്നാണ് ആളുകൾ പറയുന്നത്. സർക്കാരിനെതിരേ വിഷയത്തിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

Tags

Share this story