കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം; പ്രതിഷേധക്കാർ കൂലിക്കെടുത്തവരെന്നും ഗവർണർ

എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതല്ല പ്രശ്‌നം. തന്റെ കാറിൽ അടിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു

കരിങ്കൊടി കാണിച്ചെന്ന് വാശിപിടിച്ച് ഗവർണർ കാറിൽ നിന്നിറങ്ങി റോഡരികിൽ കസേര ഇട്ടിരുന്നു. എഫ് ഐ ആറിന്റെ പകർപ്പ് കൈയിൽ കിട്ടിയ ശേഷമാണ് രണ്ട് മണിക്കൂർ നേരം നീണ്ട കുത്തിയിരിപ്പ് സമരം ഗവർണർ അവസാനിപ്പിച്ചത്. കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

നിയമസംഹിതയില്ലാത്ത സംസ്ഥാനമാണ് കേരളം. നിയമവാഴ്ചയുടെ തകർച്ച വെച്ചുപൊറുപ്പിക്കില്ല. പ്രതിഷേധത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. പ്രതിഷേധക്കാർ കൂലിക്കെടുത്തവരാണെന്നും ഗവർണർ പറഞ്ഞു.
 

Share this story