നരേന്ദ്രമോദി ഉള്ളതു കൊണ്ടാണ് കേരളം കഞ്ഞി കുടിച്ച് പോകുന്നതെന്ന് കെ സുരേന്ദ്രൻ

K Surendran

പ്രധാനമന്ത്രിയുടെ സന്ദർശനം എൽഡിഎഫിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളം കഞ്ഞി കുടിക്കുന്നത് നരേന്ദ്രമോദിയുള്ളത് കൊണ്ടാണ്. മോദി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കേരളം പട്ടിണിയാകുമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

സുരേഷ് ഗോപിയെ പിന്തുണക്കാൻ കലാമണ്ഡലം ഗോപിയെ നിർബന്ധിച്ചെന്ന വിവാദം ആസൂത്രിതമാണ്. ഗോപിയാശാനെ കാണാൻ ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. 

സുരേഷ് ഗോപി അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ട് പോയി ഊണ് വരെ കഴിച്ചിട്ടുള്ള ആളാണ്. ഏതാണ് ഈ ഇടനിലക്കാരനെന്നും അറിയപ്പെടാത്തവരിലൂടെ സുരേഷ് ഗോപിക്ക് പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

Share this story