വേനലിൽ വെന്തുരുകി കേരളം; താപനില 40 കടന്നു, ജാഗ്രത പാലിക്കാൻ നിർദേശം

hot

സംസ്ഥാനത്ത് വേനൽ ചൂട് ശക്തമാകുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില രേഖപ്പെടുത്തി. കാസർകോട് പാണത്തൂരിലും കണ്ണൂർ ആറളത്തും മലപ്പുറം നിലമ്പൂരിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തിയത്

എറണാകുളം കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസാണ് ചൂട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. ഇത്തവണ പതിവിലും കൂടുതൽ ചൂട് ഉയരില്ലെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനം തെറ്റിച്ച് പലയിടത്തും ചൂട് ഒറ്റയടിക്ക് നാല് ഡിഗ്രി വരെ ഉയർന്നു. കനത്ത ചൂട് കൂടുതൽ ദിവസം നിലനിന്നാൽ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 

Share this story