കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട സർക്കാർ; വനം മന്ത്രിയെ പുറത്താക്കണമെന്ന് കെ സുധാകരൻ

K Sudhakaran

വയനാട് മാനന്തവാടിയിൽ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ സർക്കാരിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വനം മന്ത്രിയെ പുറത്താക്കണം. വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണ്. കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടമാണെന്നും സുധാകരൻ പറഞ്ഞു

യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും വനംമന്ത്രിയോ ഉന്നതോദ്യോഗസ്ഥരോ സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നത് കൊണ്ടാണ്. ജീവൻ നഷ്ടപ്പെട്ട ഒരു കർഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവിൽ നീതിക്ക് വേണ്ടി മണിക്കൂറുകൾ നിലവിളിച്ചത്.

കേരളത്തെ ആശങ്കയിലാഴ്ത്തിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് മാനന്തവാടിയിൽ ഉണ്ടായത്. റോഡരികിലുള്ള വീടിന്റെ മതിൽ തകർത്താണ് ആന അജീഷിനെ കൊലപ്പെടുത്തിയത്. കേരളത്തിലെ വീടുകൾ പോലും വന്യ മൃഗാക്രമണത്തിൽ സുരക്ഷിതമല്ലെന്നും സുധാകരൻ പറഞ്ഞു.
 

Share this story