മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കേരള കലാമണ്ഡലം

മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ അറിയിച്ചു. ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണെന്നും വിസി പറഞ്ഞു

ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമാകും അനുകൂലമായ തീരുമാനത്തിലെത്തുക. അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളതെന്നും വിസി പറഞ്ഞു

അതേസമയം ഡോ. നീന പ്രസാദ് അടക്കമുള്ള നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ഭരണസമിതിയിൽ ചുമതലയേൽക്കും. ഇതിന് ശേഷമാകും ഭരണസമിതി യോഗം നടക്കുക.
 

Share this story