കേരളാ മുസ്ലിം ജമാഅത്ത് ജില്ലാതല റംസാൻ റിലീഫിനു തുടക്കമായി

Valla
കേരളാ മുസ്ലിം ജമാഅത്ത് റംസാൻ റിലീഫ് ജില്ലാതല ഉത്ഘാടനം പാങ്ങോട് വച്ച് സംസ്ഥാന സെക്രട്ടറി .സൈഫുദ്ധീൻ ഹാജി നിർവഹിക്കുന്നു.

വെഞ്ഞാറമ്മൂട്: കേരളാ മുസ്ലിം ജമാഅത്ത് റംസാൻ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടത്തുന്ന റിലീഫ് പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പാങ്ങോട് വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ആലംകോട് കെ.എം. ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ധീൻ ഹാജി ഉത്ഘാടനം ചെയ്തു. 

സമസ്ത കേരള ജംഈയത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി എം.ശംസുദ്ധീൻ അഹ്സനി, മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി ജാബിർ ഫാളിലി നടയറ, വൈസ് പ്രസിഡന്റ് എം.ഹാഷിം പാങ്ങോട് ഇ.കെ ജാഫർ, ജബ്ബാർ മുക്കടയിൽ തുടങ്ങിയവർ സംബന്ധിച്ചു. ഇരു നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

Share this story