കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

Valla
കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംസ്ഥാന സമിതി  അംഗം  സി. ഹൈദ്രൂസ് ഹാജി എറണാകുളം ഉത്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. 

ജില്ലാ പ്രസിഡന്റ് ആലംകോട് കെ.എം ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ കവടിയാർ മർകസ് ഹാളിൽ സംസ്ഥാന സമിതി അംഗം സി.എ ഹൈദ്രൂസ് ഹാജി എറണാകുളം ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ധീൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. 

സമസ്ത കേരള ജംഈയത്തുൽ ഉലമ കേന്ദസമിതി അംഗം വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി,  ജില്ലാ ഭാരവാഹികളായ മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിർ ഫാളിലി നടയറ, എം.അബുൽ ഹസൻ, മുഹമ്മദ് റാഫി, സനൂജ് വഴിമുക്ക്, മുഹമ്മദ് സുൾഫിക്കർ വള്ളക്കടവ്, നിസാമുദ്ധീൻ പെരുമാതുറ, ശറഫുദ്ധീൻ പോത്തൻകോട്, മിഗ്‌ദാദ്‌ ഹാജി ബീമാപള്ളി പ്രസംഗിച്ചു.

Share this story