കൊടും ചൂടിൽ വെന്തുരുകി കേരളം; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
May 19, 2023, 14:52 IST

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഈ ജില്ലകളിൽ താപനില ഉയരും. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കോട്ടയം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്
കോഴിക്കോട് പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. കണ്ണൂരിൽ 36 ഡിഗ്രി വരെയും കോട്ടയം തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടരും.