മാമുക്കോയക്ക് യാത്രയയപ്പ് നൽകാൻ കേരളം; പൊതുദർശനം മൂന്ന് മണി മുതൽ
Wed, 26 Apr 2023

നടൻ മാമുക്കോയയുടെ മൃതദേഹം വൈകുന്നേരം മൂന്ന് മണി മുതൽ പൊതുദർശനത്തിന് വെക്കും. കോഴിക്കോട് ടൗൺ ഹാളിൽ രാത്രി പത്ത് മണി വരെയാണ് പൊതുദർശനം. രാത്രിയോടെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. നാളെ രാവിലെ പത്ത് മണിയോടെയാകും സംസ്‌കാര ചടങ്ങുകൾ
കോഴിക്കോട് മൈത്ര ആശുപത്രിയിൽ വെച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. 24ന് രാത്രി മലപ്പുറം വണ്ടൂരിലെ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതും ആരോഗ്യനില ഗുരുതരമാക്കുകയായിരുന്നു.