കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം; അന്വേഷണത്തിന് പ്രത്യേക സമിതി

കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കലോത്സവ വേദിയിൽ ഉണ്ടായ തുടർച്ചയായ സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി വിശദമായി അന്വേഷിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

കലോത്സവം തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിസിയുടെ നിർദേശപ്രകാരം നിർത്തിവെക്കുകയായിരുന്നു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് നിർത്തിവെച്ച കലോത്സവം പൂർത്തീകരിക്കാൻ തീരുമാനിച്ചത്. അതേസമയം എവിടെ വെച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോ. ജയൻ എന്നിവരടങ്ങിയ സമിതിയാണ് കലോത്സവത്തിലുണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കുക. റിപ്പോർട്ട് ലഭിച്ച ശേഷമാകും കലോത്സവം നടത്തുന്ന വേദികളെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുക.
 

Share this story