കേരള സർവകലാശാല പദവി തർക്കം: സസ്‌പെൻഷനെതിരെ രജിസ്ട്രാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

high court

കേരള സർവകലാശാല പദവി തർക്കത്തിൽ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറിന് തിരിച്ചടി. സസ്‌പെൻഷൻ നടപടിക്കെതിരെ അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി തുടരും

അനിൽകുമാറിന്റെ സസ്‌പെൻഷൻ തുടരണമോയെന്ന് സിൻഡിക്കേറ്റ് വീണ്ടും യോഗം ചേർന്ന് തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതിനിടെ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്‌സ് തിരുത്തിയെന്ന് ആരോപിച്ച് വിസി മോഹൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജിനുമെതിരെ സിൻഡിക്കേറ്റിലെ ഇടത് അംഗം ലെനിൽ ലാൽ പോലീസിൽ പരാതി നൽകി

അനിൽകുമാർ സസ്‌പെൻഷനിലായതിനാൽ ചുമതല ആർ രശ്മികക്ക് നൽകിയതായി മിനുട്‌സിൽ രേഖപ്പെടുത്തി വിസി ഒപ്പിട്ടിരുന്നു. എന്നാൽ ഈ മിനുട്‌സ് വിസി സ്വന്തം നിലയിൽ തയ്യാറാക്കിയതാണെന്നും വിഷയം ചർച്ചക്കെടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
 

Tags

Share this story