നവംബർ ഒന്നോടെ കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും;മുഖ്യമന്ത്രി

കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നോ​ടെ കേ​ര​ള​ത്തെ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ സം​സ്ഥാ​ന​മാ​കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി സ​മി​തി രൂ​പീ​ക​രി​ക്കും.

വി​വ​ര​ശേ​ഖ​ര​ണം, പ​രി​ശീ​ല​നം, മൂ​ല്യ​നി​ര്‍ണ​യം, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും വെ​ബ് പോ​ര്‍ട്ട​ലും വി​ക​സി​പ്പി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. എ​ന്‍സി​സി, എ​ന്‍എ​സ്എ​സ്, സാ​മൂ​ഹ്യ സ​ന്ന​ദ്ധ​സേ​ന, കു​ടും​ബ​ശ്രീ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് വ​ള​ണ്ടി​യ​ര്‍മാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും.

ഫെ​ബ്രു​വ​രി 1 മു​ത​ല്‍ 7 വ​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വ​ര​ശേ​ഖ​രം ന​ട​ത്തും. ഏ​പ്രി​ല്‍ 1 മു​ത​ല്‍ ജൂ​ലൈ 31 വ​രെ പ​ഠി​താ​ക്ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. കി​ല സി​ല​ബ​സ് ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. ഓ​ഗ​സ്റ്റി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച പ​ഠി​താ​ക്ക​ളു​ടെ മൂ​ല്യ​നി​ര്‍ണ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, നി​യോ​ജ​ക മ​ണ്ഡ​ലം, ജി​ല്ല എ​ന്നീ ത​ല​ങ്ങ​ളി​ലെ പൂ​ര്‍ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഒ​ക്റ്റോ​ബ​റി​ൽ ന​ട​ക്കും. സം​സ്ഥാ​നം സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത നേ​ടി​യ​താ​യു​ള്ള പ്ര​ഖ്യാ​പ​നം ന​വം​ബ​ര്‍ ഒ​ന്നി​ന്ന് ന​ട​ത്തും. യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, വി. ​ശി​വ​ന്‍കു​ട്ടി, ആ​ര്‍. ബി​ന്ദു തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

Share this story