മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടു: എംവി ഗോവിന്ദൻ

govindan

മാത്യു കുഴൽനാടൻ നടത്തിയ മാസപ്പടി കേസിന്റെ പതനം കോടതി വിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞ് വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ പറഞ്ഞു

നികുതി അടച്ചതിന്റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ കുഴൽനാടൻ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം തന്നെ മറുപടി പറയേണ്ട കാര്യമാണ്

ജനവികാരം ബിജെപിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. ബിജെപി പരാജയത്തിലേക്ക് പോകുകയാണ്. ഇന്ത്യ മുന്നണി വലിയ മാറ്റമുണ്ടാക്കും. രാജ്യത്തെ സാഹചര്യം ചർച്ച ചെയ്യാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story