ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തല കുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകെമാനവും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു

പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാനെതിരെയും അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടേ മറന്നു കൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story