മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു: കെ സുധാകരൻ
Tue, 7 Mar 2023

സർവകലാശാലകളിൽ വിസിമാരും കോളജുകളിൽ പ്രിൻസിപ്പൽമാരുമില്ലാത്ത ഈജിയൻ തൊഴുത്താക്കി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തെന്ന് സുധാകരൻ ആരോപിച്ചു. സിപിഎമ്മിന് താത്പര്യമുള്ള കുഴിയാനകളെ സർവലാശാലകളിൽ വിസിമാരായും സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരായും നിയമിക്കാനാകാത്തതു കൊണ്ട് സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ കോളജുകളും സംഘർഷഭരിതമായി
എല്ലായിടത്തും അനധികൃത നിയമനങ്ങളും അഴിമതിയും കൊടികുത്തി വാഴുകയാണ്. പതിനായിരക്കണക്കിന് കുട്ടികൾ കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പയും തലയിലേറ്റി പലായനം ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവത്കരണത്തിൽ മനംമടുത്താണെന്നും സുധാകരൻ ആരോപിച്ചു.