സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജി; കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

supreme court

സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പെൻഷൻ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. ഹർജി ഈ മാസം 25ന് സുപ്രീം കോടതി പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ അടക്കം ഇടപെടൽ തേടിയാണ് കേരളം സുപ്രിം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131ാം അനുച്ഛേദപ്രകാരമാണ് ഹർജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
 

Share this story