കെവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡിനായി പ്രൊഫസർ ടിജെ ജോസഫ് എത്തി

savad

കൈവെട്ട് കേസിൽ തിരിച്ചറിയൽ പരേഡ്. പ്രൊഫസർ ടിജെ ജോസഫ്, മകൻ മിഥുൻ ജോസഫ്, സഹോദരി സ്‌റ്റെല്ല എന്നിവരാണ് തിരിച്ചറിയൽ പരേഡിന് എത്തിയത്. എറണാകുളം സബ് ജയിലിലാണ് മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് നടക്കുന്നത്. എൻഐഎ സംഘം കഴിഞ്ഞ ദിവസം സിജെഎം കോടതിയിൽ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ നൽകിയിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടക്കുന്നത്

കൈ വെട്ട് സംഭവം നടന്ന് 13 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സവാദിനെ കണ്ണൂരിൽ നിന്നും എൻഐഎ സംഘം പിടികൂടിയത്. സംഭവം നടന്ന അന്ന് തന്നെ ഒളിവിൽ പോയ സവാദിനായി വ്യാപക അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
 

Share this story