യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി പ്രതിയായ കേസ് ഹൈക്കോടതി തീർപ്പാക്കി

high court

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം

കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 24ന് രാത്രി പബ്ബിൽ വെച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചതായി ആരോപണമുണ്ടായിരുന്നു

പിന്നീട് കാറിൽ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റി കൊണ്ടുപോയി മർദിച്ചെന്നായിരുന്നു കേസ്.

Tags

Share this story