വൃക്കയും കരളും വിൽക്കാനുണ്ട്; വാടക വീടിന് മുന്നിൽ ബോർഡ് വെച്ച് ദമ്പതികൾ

board

വൃക്കയും കരളും വിൽക്കാനുണ്ടെന്ന് വീടിന് മുന്നിൽ ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടക വീടിന് മുന്നിൽ ബോർഡ് വെച്ചത്. അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുമ്പ് എഴുതി കൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ആവശ്യം

കരിമഠം കോളനിക്കുള്ളിൽ പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോർഡ്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്‌നങ്ങളാൽ ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാർ പറയുന്നത്. 


 

Share this story