കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ്. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്ന തോമസ് ഐസകിന്റെ ഹർജിയിലായിരുന്നു ഈ നടപടി

ഇഡി തുടർച്ചയായി തനിക്ക് സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് തോമസ് ഐസകിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തോമസ് ഐസകിന് പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ഇ ഡിയുടെ നടപടി.
 

Share this story