കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്

Thomas

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. മുമ്പ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും തോമസ് ഐസക് സാവകാശം തേടിയിരുന്നു. ചട്ടം ലംഘിച്ച് പണം വകമാറ്റി ചെലവഴിച്ചെന്ന് ലഭ്യമായ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നാണ് ഇഡി പറയുന്നത്. 

എന്നാൽ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഈ അന്വേഷണത്തിന്റെ പേരിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നര വർഷമായി ഇ ഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസകും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 

Share this story